Home News സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല: മുഖ്യമന്ത്രി

സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല: മുഖ്യമന്ത്രി

61
0

ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22നു തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 23നു കിറ്റ് വിതരണവും ആരംഭിക്കും. ഓഗസ്റ്റ് 23, 24 തിയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തിയതികളില്‍ പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകാര്‍ക്കും 29, 30, 31 തിയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയ്യതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാം. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

87 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേര്‍ക്കും 119 ആദിവാസി ഊരുകളിലും കിറ്റുകള്‍ വീട്ടുപടിക്കല്‍ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

 

Previous articleഇന്ത്യയില്‍ 12 മാളുകള്‍ കൂടി ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്
Next articleഅടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍