Home News ആളുകള്‍ ആവശ്യത്തിന് വരുമ്പോള്‍ തടസ്സം നില്‍ക്കരുത്; നിന്നാല്‍ പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല; ഉദ്യോഗസ്ഥര്‍ക്ക്...

ആളുകള്‍ ആവശ്യത്തിന് വരുമ്പോള്‍ തടസ്സം നില്‍ക്കരുത്; നിന്നാല്‍ പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

83
0

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ സമീപിക്കുമ്പോള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് ആരോഗ്യകരമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ ചില കാര്യങ്ങള്‍ക്ക് സമീപിക്കുമ്പോള്‍ അത്ര ആരോഗ്യകരമായ സമീപനമില്ലെന്ന പരാതിയുണ്ട്. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. അനുവദിക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ക്ക് തടസ്സ നിലപാട് സ്വീകരിക്കരുത്. എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാല്‍ ചിലര്‍ ഉണ്ട്. തിരുത്തല്‍ വേണം’ – മുഖ്യമന്ത്രി പറഞ്ഞു. ‘

നാടിനെ സേവിക്കാനാണ്, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയില്‍ ഇരിക്കുന്നത്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാല്‍ ഒരു ഘട്ടത്തില്‍ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവര്‍ക്കും അറിയാം’ -മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

 

 

Previous articleചിറാപ്പുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുളളത് കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്; ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി
Next articleജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്