എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂന പക്ഷങ്ങളെ തമ്മില്‍ തല്ലിച്ച് നേട്ടം കൊയ്യാനും ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര്‍ ശക്തികള്‍ വിവിധ തലങ്ങളില്‍ ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മതരാഷ്ട്ര വാദം രാജ്യത്ത് ശക്തി പ്രാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള നവോത്ഥാനത്തില്‍ ഇ എംഎസ് സര്‍ക്കാര്‍ വഹിച്ചത് വലിയ പങ്ക്.കേരളാ മോഡലിന്റെ അടിസ്ഥാനം ഇ എം എസ് ഭരണമാണ് 1957 ലേ ഗവണ്‍മെന്റിന്റെ അടിസ്ഥാന വികസന നയങ്ങളില്‍ ഊന്നിയാണ് പിന്നീടുള്ള ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്തെന്നും മലപ്പുറത്ത് ഇ എംഎസ് ദേശിയ സെമിനാറില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിനിന്റെ ശ്രമം. സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരാണ് രാജ്യത്ത് വേട്ടയാടപ്പെടുന്നത്.