Home News ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടിലെ ഫാമിലെ 360 പന്നികളെ കൊല്ലാന്‍ നടപടി തുടങ്ങി

ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടിലെ ഫാമിലെ 360 പന്നികളെ കൊല്ലാന്‍ നടപടി തുടങ്ങി

143
0

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാനാണ് തീരുമാനം. ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമില്‍ 360 പന്നികളാണ് ഉള്ളത്.

മൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നേരത്തെ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ ഫാമിലെ പന്നികളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്കയക്കണമെന്ന ആവശ്യവുമായി പന്നി കര്‍ഷകര്‍ രംഗത്തെത്തി.

പന്നികളെ മയക്കാനുള്ള മരുന്ന് കൊച്ചിയില്‍ നിന്ന് എത്തിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കി. മനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിക്കാണ് ഏകോപന ചുമതല. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15,000 രൂപയാണ് നഷ്ടപരിഹാരം. എന്നാല്‍ ഇത് അപര്യാപ്തമെന്നാണ് കര്‍ഷകരുടെ പരാതി.

Previous articleകുരങ്ങുപനി: ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Next article‘നുണ ബോംബുകള്‍ തകരട്ടെ, കണക്കുകള്‍ സംസാരിക്കട്ടെ’; യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത് റെക്കോഡ് വോട്ടെന്ന് മുഹമ്മദ് റിയാസ്