Home News അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും ബഹിഷ്‌കരിച്ചു; സമരം ശക്തമാക്കി പിജി ഡോക്ടര്‍മാര്‍

അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും ബഹിഷ്‌കരിച്ചു; സമരം ശക്തമാക്കി പിജി ഡോക്ടര്‍മാര്‍

295
0

തിരുവനന്തപുരം: സമരം പിന്‍വലിക്കില്ലെന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍.കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ചാണ് സമരം. അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പി.ജി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് പി ജി ഡോക്ടര്‍മാര്‍ പറയുന്നു.
ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു പുറത്താക്കല്‍.

ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധിച്ചു.

Previous articleആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്; റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
Next articleകൂനൂര്‍ ഹെലിക്കോപ്റ്റര്‍ ദുരന്തം; ഗുരുതര പരിക്കേറ്റ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ പുരോഗതി