Home News കോഴിക്കോട് കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കോഴിക്കോട് കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്

98
0

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബിന്റെ അവശിഷ്ടങ്ങൾ ഓഫിസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകളും വാതിലുകളും തകർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുകയാണ്. വടക്കൻ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഇന്നലെ മുതൽ നടക്കുന്നത്. രാത്രി വൈകിയും പ്രാദേശിക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും ഫ്ളക്സുകളും മറ്റും തകർക്കുന്ന സ്ഥിതിയും നിലനിന്നിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി. പയ്യന്നൂര്‍ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇരിട്ടിയില്‍ യൂത്ത്‌കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരം പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

Previous articleകണ്ണൂരിൽ ബോംബേറുണ്ടാവുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്: നേതാക്കളുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു, കനത്ത ജാഗ്രതയിൽ പോലീസ്
Next articleബലാത്സംഗക്കേസ്: നടൻ വിജയ്ബാബുവിന്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും