പി.സി ജോര്‍ജിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജ്. അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആര്‍ക്കും മനസ്സിലാകും. പിസി ജോര്‍ജിനെ കുടുക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു.
മുഖ്യമന്ത്രി പിസി ജോര്‍ജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോര്‍ജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുന്‍പ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.
‘ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) ഇത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’ ഉഷാ ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചു.
പരാതിക്കാരി വീട്ടില്‍ വരാറുണ്ട്, സ്വപ്ന സുരേഷും വരുമായിരുന്നു. ഇരുവരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. 40 വര്‍ഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു, ഇതുവരെ നുള്ളി നോവിച്ചിട്ടില്ല. പിണറായി വിജയനെതിരായ കുറ്റങ്ങളും ആരോപണങ്ങളും പുറത്തു വരാതിരിക്കാനാണ് പുതിയ നാടകമെന്നും ഭാര്യ ഉഷ കൂട്ടിച്ചേര്‍ത്തു.