Home News വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം, ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ ബിനാമി; നിലപാട് കടുപ്പിച്ച് പി...

വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം, ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ ബിനാമി; നിലപാട് കടുപ്പിച്ച് പി സി ജോര്‍ജ്ജ്

172
0

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ ബിനാമിയാണ്. മുഖ്യമന്ത്രിയുടെ മക്കള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ റാക്കറ്റ് നടക്കുന്നു എന്നും പി സി ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തനിക്കെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ഇന്നലെ രാത്രി ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയതിന് പിന്നാലെ നടത്തിയ പ്രതികരണവും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ പുതിയ ആരോപണങ്ങളും ജോര്‍ജ് ഉന്നയിച്ചു.

 

Previous articleമഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്; നാളെ വിശ്വാസവോട്ടെടുപ്പ്
Next articleകേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്