Home News  ഓക്‌സിജന്‍ കിട്ടാതെ ആംബുലന്‍സില്‍ രോഗി മരിച്ചു 

 ഓക്‌സിജന്‍ കിട്ടാതെ ആംബുലന്‍സില്‍ രോഗി മരിച്ചു 

65
0
പത്തനംതിട്ടയില്‍ ഓക്‌സിജന്‍ കിട്ടാതെ ആംബുലന്‍സില്‍ രോഗി മരിച്ചതായി പരാതി. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെയാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം.
ശ്വാസതടസ്സത്തെ തുടര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ ഡോക്ടര്‍മാര്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ രാജന്റെ ആരോഗ്യനില വഷളാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മകന്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അവഗണിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നിര്‍ത്താതെ വണ്ടാനം ആശുപത്രിയില്‍ എത്തിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
Previous articleആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കിയ രാജ്യം 
Next articleഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം; കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു