Home News ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി

ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി

76
0

ഷാജഹാന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പാലക്കാട് കോടതിയെ സമീപിച്ചു.

പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മീഷന്‍ പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

കേസില്‍ 8 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ ഇവര്‍ മാത്രമല്ലെന്നും കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

 

Previous articleകൗതുകമുണര്‍ത്തി ശുഭദിനം ട്രെയിലര്‍
Next articleഎന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം