Home News ചിറാപ്പുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുളളത് കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്; ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി

ചിറാപ്പുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുളളത് കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്; ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി

94
0

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ വിമര്‍ശിച്ച നടന്‍ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെയും ചിറാപുഞ്ചിയേം തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ല. ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു. റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല എന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.നികുതി നല്‍കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകള്‍ എന്താണെന്ന് പഠിക്കുമെന്നും റിയാസ് പറഞ്ഞു.

 

Previous articleഒമിക്രോണ്‍ തീവ്രമായേക്കില്ല; രോഗമുക്തി വളരെ വേഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
Next articleആളുകള്‍ ആവശ്യത്തിന് വരുമ്പോള്‍ തടസ്സം നില്‍ക്കരുത്; നിന്നാല്‍ പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി