Home News പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാര സെല്‍ വേണം; പി സതീദേവി

പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാര സെല്‍ വേണം; പി സതീദേവി

112
0

പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാര സെല്‍ വേണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് പൂര്‍ണ പരിഹാരമായില്ലെന്നും നിലവിലുള്ള ജാഗ്രത സമതികള്‍ കാര്യക്ഷമമല്ലെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകള്‍ പ്രശ്‌നം നേരിടുന്നുണ്ട്.

വാര്‍ഡ് തലത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കമ്മിഷന് മുന്നില്‍ വരുന്നു. എറണാകുളത്തെ സിറ്റിംഗില്‍ 205 പരാതികള്‍ ലഭിച്ചു. 88 പരാതികള്‍ തീര്‍പ്പാക്കി. 8 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 92 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് എറണാകുളത്താണെന്ന് പി സതീദേവി വ്യക്തമാക്കി.

Previous articleമലയാളത്തിന്റെ വാനമ്പാടി; കെഎസ് ചിത്രയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് കേരളക്കര
Next articleമന്ത്രിമാരുടെയും എം.എല്‍എമാരുടെയും ശമ്പളം പരിഷ്‌ക്കരിക്കും