Home News ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ജനവിധി അംഗീകരിക്കുന്നു; പി രാജീവ്

ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ജനവിധി അംഗീകരിക്കുന്നു; പി രാജീവ്

178
0

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകള്‍ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു.

വോട്ടില്‍ വര്‍ധനവുണ്ടായെങ്കിലും ഞങ്ങള്‍ക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാന്‍ സാധിക്കുന്നത്. വികസനം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. തൃക്കാക്കരയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും.

ജനവിധിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.കെ.വി.തോമസ് ഉള്‍പ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. ട്വന്റി ട്വന്റി വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് പോയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 31,000 വോട്ടിന് പിറകില്‍ പോയ മണ്ഡലത്തിലാണ് വോട്ട് വര്‍ധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. സില്‍വര്‍ലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Previous articleനാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 13ന് ഹാജരാകണം
Next articleതൃക്കാക്കരയിലെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കുന്നു, അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു; ഉമ തോമസ്