Home News പി.കുഞ്ഞാവു ഹാജിയെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു

പി.കുഞ്ഞാവു ഹാജിയെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു

76
0

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്റായി പി.കുഞ്ഞാവു ഹാജിയെ തിരഞ്ഞെടുത്തു. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഐക്യകണ്‌ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്റിന്റെ ചുമതല നല്‍കാന്‍ തീരുമാനമായത്.തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തിരഞ്ഞെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നസറുദ്ദീന്‍ മരിച്ചത്. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1991 മുതല്‍ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Previous articleഖാലിസ്ഥാന്‍ വിവാദം: കെജ്രിവാളിനെതിരെ അന്വേഷണം വേണം; ഛന്നി പ്രധാനമന്ത്രിക്ക് കത്തയച്ചു
Next articleപ്രതിഷേധ സമരത്തില്‍ പങ്കെടുത്തതില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു