Home News പീഡന കേസ്: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും

പീഡന കേസ്: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും

138
0

സോളര്‍ കേസ് പ്രതിയുടെ പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും. മ്യൂസിയം പൊലീസ് ജോര്‍ജിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യ മൊഴി നല്‍കിയിരുന്നു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ പി സി ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യുകയാണ്.
സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ രജിസ്ടര്‍ ചെയ്ത ഗൂഡാലോചന കേസിലാണ് പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായത്.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഈ സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Previous articleരാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയര്‍ന്നു
Next articleകണ്ണൂര്‍ കോടതി വളപ്പില്‍ പൊട്ടിത്തെറി; ബോംബ് സ്ഫോടനമല്ലെന്ന് പ്രാഥമിക നിഗമനം