Home Entertainment ഒ.ടി.ടിക്ക് സിനിമ നല്‍കുന്നത് നിയന്ത്രിക്കണം; നിബന്ധനകളുമായി തിയറ്റര്‍ ഉടമകള്‍ 

ഒ.ടി.ടിക്ക് സിനിമ നല്‍കുന്നത് നിയന്ത്രിക്കണം; നിബന്ധനകളുമായി തിയറ്റര്‍ ഉടമകള്‍ 

108
0
ഒ.ടി.ടിക്ക് സിനിമ നല്‍കുന്നതിന് നിബന്ധന വെച്ച് തിയറ്റര്‍ ഉടമകള്‍. മലയാളത്തില്‍ സമീപകാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് തിയേറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തിയറ്റര്‍ റിലീസിന് ശേഷം 56 ദിവസം കഴിഞ്ഞെ സിനിമയുടെ ഒ.ടി.ടി റിലീസ് അനുവദിക്കാവൂ എന്ന ആവശ്യമുന്നയിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഫിലിം ചേംബറിന് കത്ത് നല്‍കും. തിയറ്റര്‍ റിലീസിന് ശേഷം 42 ദിവസം എന്നതാണ് നിലവിലെ കാലാവധി. ഓണം റിലീസ് വരെ മാത്രമാകും ഈ കാലാവധി അംഗീകരിക്കുകയെന്നും ഫിയോക് വ്യക്തമാക്കുന്നു.
തിയറ്ററുകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ഒടിടി റിലീസാണ്. തീയറ്ററില്‍ സിനിമ റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്ക് ശേഷമേ ഒടിടിയില്‍ സിനിമ നല്‍കാവൂ എന്ന നിബന്ധനയും ചിലര്‍ ലംഘിക്കുകയാണ്. ഫിലിം ചേമ്ബറും ഇതേ ആവശ്യം സിനിമാസംഘടനകളുടെ സര്‍വ്വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
പാപ്പന്‍, തല്ലുമാല, സോളമന്റെ തേനീച്ചകള്‍, ഗോള്‍ഡ് തുടങ്ങി പുതിയ ചിത്രങ്ങള്‍ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ചില സിനിമകള്‍ കരാര്‍ ലംഘിച്ച് ഒ.ടി.ടിക്ക് നല്‍കുന്നു. ഇത് തിയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Previous articleടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ അന്തരിച്ചു
Next articleസില്‍വര്‍ലൈന്‍: പദ്ധതി നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ല; വിമര്‍ശനവുമായി ഹൈക്കോടതി