Home News കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരട്ടെ: വിഡി സതീശന്‍

കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരട്ടെ: വിഡി സതീശന്‍

89
0

പാലക്കാട് മലമ്പുഴയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരട്ടെ. കൊലപാതകത്തെ അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷിക്കുന്ന വിഷയത്തില്‍ സിപിഐഎം തന്നെ കുറ്റവാളികളെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പൊലീസും കോടതിയുമെന്നും അദ്ദേഹം ചോദിച്ചു. പോലീസിനെ സിപി.ഐഎം നിര്‍വീര്യമാക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നവരാണ്. നാട്ടില്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

 

Previous articleരോഹിതിനെ മറികടന്ന് വീണ്ടും ഗപ്റ്റില്‍ ഒന്നാമത്
Next articleതിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിലെ കിണറ്റില്‍ മനുഷ്യക്കാലുകള്‍