Home News ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്റെ പേരു മാത്രം ചേര്‍ക്കാം; ഹൈക്കോടതി

ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്റെ പേരു മാത്രം ചേര്‍ക്കാം; ഹൈക്കോടതി

136
0
ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്റെ പേരു മാത്രം ചേര്‍ക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും, ആര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പീഡനത്തെ തുടര്‍ന്ന് അമ്മയായ സ്ത്രീയുടെ മകന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കള്‍ രാജ്യത്തിന്റെ മക്കള്‍ കൂടിയാണെന്ന് കോടതി പറഞ്ഞു. അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഒരു അധികാരിക്കും കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അവരുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവര്‍ കടന്നു കയറുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് ആലോചിക്കണം. മറ്റു പൗരന്മാരെപ്പോലെ ഇവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
Previous articleആഫ്രിക്കന്‍ പന്നിപ്പനി; വയനാട് ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും
Next articleനടുറോഡില്‍ റീല്‍സും, ഫോട്ടോഷൂട്ടും; വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍