Home News മണ്ണാർക്കാട്ടെ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണം; ഒരാൾ അറസ്റ്റിൽ, കൂടുതൽ അറസ്റ്റ് ഉടൻ

മണ്ണാർക്കാട്ടെ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണം; ഒരാൾ അറസ്റ്റിൽ, കൂടുതൽ അറസ്റ്റ് ഉടൻ

60
0

പാലക്കാട് മണ്ണാർക്കാട്ടെ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചെന്നാണ് പരാതി. എന്നാൽ പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്ന ആരോപണവും വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതോടെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും പരിക്കേറ്റവർ പറയുന്നു. ഇതിനു മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കും. അധ്യാപകന്റെ മുന്നിലിട്ടാണ് തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതെ സമയം ഏറെ വൈകിയും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു.

Previous articleവിഴിഞ്ഞത്ത് വാഹന പരിശോധനയിൽ കണ്ടെടുത്തത് തോക്കടക്കം മാരകായുധങ്ങൾ; മൂന്ന് പേര്‍ അറസ്റ്റിൽ
Next articleബം​ഗാൾ രാഷ്ട്രീയത്തിൽ വിവാ​ദത്തിന് തിരി കൊളുത്തി വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്