Home News ഒമിക്രോണ്‍ സംശയം; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

ഒമിക്രോണ്‍ സംശയം; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

83
0

ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചതായി ഡിഎംഒ അറിയിച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടര്‍ക്ക് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ അമ്മക്കും കോവിഡ് പോസിറ്റീവാണ്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവര്‍ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം.രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം ജനിതക ശ്രേണി പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

Previous articleഡെൽറ്റയേക്കാൾ ഒമിക്രോണ്‍ മൂന്ന് മടങ്ങ് കൂടുതല്‍ അണുബാധയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്
Next articleഒമിക്രോണ്‍; 40 വയസിന് മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ