Home News കേരളത്തിന് ആശ്വസിക്കാം; എട്ടുപേരുടെ ഒമിക്രോണ്‍ പരിശോധനഫലം നെഗറ്റീവ്

കേരളത്തിന് ആശ്വസിക്കാം; എട്ടുപേരുടെ ഒമിക്രോണ്‍ പരിശോധനഫലം നെഗറ്റീവ്

360
0

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ടുപേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചിരുന്നത്. ഇതില്‍ എട്ടുപേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് , മലപ്പുറം, എറണാകുളം എന്നിവടങ്ങളില്‍ രണ്ടും തിരുവനന്തപുരം, പത്തനംതിട്ട എന്നിവടങ്ങളില്‍ ഒരോന്നു വീതവുമാണ് ഒമിക്രോണ്‍ നെഗറ്റീവായത്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. ആദ്യ ഫലങ്ങള്‍ നെഗറ്റീവ് ആണെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

 

 

Previous articleരാജ്യത്ത് 6,822 പുതിയ കോവിഡ് രോഗികള്‍; കൂടുതല്‍ രോഗികളും കേരളത്തില്‍
Next articleഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ