Home News ഒമിക്രോണ്‍: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ദക്ഷിണേന്ത്യയില്‍ ശക്തമാക്കി

ഒമിക്രോണ്‍: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ദക്ഷിണേന്ത്യയില്‍ ശക്തമാക്കി

336
0

 

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി. തമിഴ്‌നാട്ടില്‍ വിദേശത്ത് നിന്നെത്തിയ പത്തുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വകഭേദം കണ്ടെത്താനായി ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നു ലഭിച്ചേക്കും. ഇവര്‍ക്കൊപ്പം യാത്ര ചെയ്ത ബന്ധുക്കളെയും അടുത്ത സീറ്റുകളില്‍ ണ്ടായിരുന്നവരെയും ക്വാറന്റീനിലാക്കി. (Omicron Defense measures strengthened)

രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നെത്തുന്നവരെ പരിശോധിയ്ക്കാന്‍ തമിഴ്‌നാടും തീരുമാനിച്ചു. അതിര്‍ത്തിയായ ഹൊസൂരില്‍ യാത്രക്കാരെ ശരീര താപനില പരിശോധിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തി വിടുന്നത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബെംഗളൂരുവില്‍ നിന്ന് രാജ്യം വിട്ടത് സംബന്ധിച്ച് സംബന്ധിച്ച് അന്വേഷിയ്ക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. രണ്ട് ആര്‍ടിപിസിആര്‍ പരിശോധനകളില്‍, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റീവും ആയതിലെ വൈരുധ്യമാണ് അന്വേഷിക്കുക.

Previous articleസുബ്രഹ്‌മണ്യന്‍ സ്വാമി ത്യണമൂല്‍ കോണ്‍ഗ്രസിലേക്ക്?
Next articleജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തും