Home News ഒമിക്രോണ്‍ തീവ്രമായേക്കില്ല; രോഗമുക്തി വളരെ വേഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

ഒമിക്രോണ്‍ തീവ്രമായേക്കില്ല; രോഗമുക്തി വളരെ വേഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

297
0

രാജ്യത്ത് സ്ഥിരീകരിച്ച കോവിഡിന്‌റെ പുതിയ വകഭേദം ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുന്‍പുളള കോവിഡ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ അസുഖം മാറുന്നുണ്ട്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് നേരിയ തോതില്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രോഗവ്യാപനം തീവ്രമായില്ലെങ്കില്‍ മൂന്നാം തരംഗത്തിന് സാധ്യത കുറവാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നുണ്ട്. നിലവില്‍ നല്‍കുന്ന കോവിഡ് വാക്സിന്‍ ഒമിക്രോണിനെതിരെയും പര്യാപ്തമാണെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കുന്നവര്‍ക്ക് രണ്ടുഡോസ് വാക്സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് മറ്റ് രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അഭിപ്രയപ്പെട്ടിരുന്നു

40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്.

Previous articleപ്രധാനമന്ത്രി ഇന്ന് ഡെറാഡൂൺ സന്ദർശിക്കും; ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ തറക്കല്ലിടും
Next articleചിറാപ്പുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുളളത് കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്; ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി