Home News ഗുജറാത്തിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ആഫ്രിക്കയില്‍ നിന്ന് എത്തിയാള്‍ക്

ഗുജറാത്തിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ആഫ്രിക്കയില്‍ നിന്ന് എത്തിയാള്‍ക്

329
0

കോവിഡിന്‌റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു. കര്‍ണാടകക്ക് പിറകേ ഗുജറാത്തില്‍ ആണ് ഇ്‌പ്പോള്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്.

ഇയാള്‍ ആഫ്രിക്കയിലെ സിംബാബ്വെയില്‍ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.

നേരത്തെ കര്‍ണാടകയില്‍ വിദേശിയടക്കം രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

 

Previous articleജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Next articleആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തി; ഗര്‍ഭിണികള്‍ക്കായി പ്രതേൃക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി