Home News രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 പേരെകാണാനില്ല

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 പേരെകാണാനില്ല

90
0

ഡല്‍ഹി: കോവിഡിന്‌റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ 23 പേര്‍ക്കാണ് ഒമിക്രോണ്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഏതാനും ഫലങ്ങള്‍ കൂടി പുറത്തുവരാനുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലെത്തിയവരെ കാണാനില്ല എന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ഇവര്‍ക്ക് ഒമിക്രോണ്‍ ബാധിതരാണോ എന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല. താണെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ചിലര്‍ തെറ്റായ മേല്‍വിലാസമാണ് തന്നിരിക്കുന്നത് എന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

Previous articleമുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു, വീടുകളില്‍ വെള്ളം കയറി; ചെറുതോണി ഡാമിന്‌റെ ഒരു ഷട്ടര്‍ തുറന്നു
Next articleമഴ തുടരുന്നു; ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന വെളളത്തിന്‌റെ അളവ് വര്‍ദ്ധിപ്പിച്ചു