Home News ഒമിക്രോൺ; ബംഗളുരുവിൽ കർശന നിയന്ത്രണങ്ങൾ

ഒമിക്രോൺ; ബംഗളുരുവിൽ കർശന നിയന്ത്രണങ്ങൾ

80
0

കൊവിഡ്19 ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബംഗളുരുവിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രണ്ടുഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ മാളുകളിലും ഷോപ്പിങ്ങ് കോംപ്ലക്‌സുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശനമനുവദിക്കൂ.

ഞായറാഴ്ചയാണ് ബംഗളുരു ബൃഹത് മുൻസിപ്പൽ കോർപറേഷൻ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും പൊതുജനങ്ങളും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉടമകൾക്കും മാനേജർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

വാക്‌സിനെടുക്കാത്തവരെ സ്ഥാപനങ്ങളുടെ പരിസരത്ത് തന്നെ അടുപ്പിക്കേണ്ട എന്നും നിർദേശമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാൽ കോർപറേഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാത പരിശോധനയും നടത്തും.

Previous articleലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആശയങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍
Next articleമുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു, വീടുകളില്‍ വെള്ളം കയറി; ചെറുതോണി ഡാമിന്‌റെ ഒരു ഷട്ടര്‍ തുറന്നു