Home News കൊവിഡ് കേസുകളിൽ കുറവ്; ഒഡീഷ സർക്കാർ രാത്രി കർഫ്യൂ പിൻവലിച്ചു

കൊവിഡ് കേസുകളിൽ കുറവ്; ഒഡീഷ സർക്കാർ രാത്രി കർഫ്യൂ പിൻവലിച്ചു

294
0

ഒഡീഷയിലെ രാത്രി കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. ഭുവനേശ്വർ, കട്ടക്ക്, പുരി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ എല്ലാ നഗരപ്രദേശങ്ങളിലും രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ നിലവിലുണ്ടായിരുന്നു. കൂടാതെ എല്ലാ അനാവശ്യ യാത്രകളും നിയന്ത്രിചിരുന്നു.

കൊവിഡ്-19 കേസുകളുടെ വർദ്ധനവിനിടെ ജനുവരി 31നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഡീഷയിൽ ഇന്ന് 671 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 12,81,455 ആയി. പുതിയ രോഗികളിൽ 131 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.14 ശതമാനമാണ്. അതേസമയം 15 പേർ കൂടി കൊവിഡിനു കീഴടങ്ങി.

ഒഡീഷയിൽ ഇതുവരെ 8,976 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 7,855 സജീവ കേസുകളുണ്ട്. സുന്ദർഗഢ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,465 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 12,64,571 ആയി.

Previous articleആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ്; കെ.എസ്.ഇ.ബി സമരം ഒത്തുതീര്‍പ്പായി
Next articleസ്വപ്‌നയുടെ നിയമന കാര്യത്തില്‍ തനിക്ക് ഒരു പങ്കുമില്ല; ബിജെപി നേതാവ് കൃഷ്ണകുമാര്‍