നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. ഉദയ്പൂര്‍ കൊലപാതകത്തിന് കാരണമായത് നൂപുര്‍ ശര്‍മ്മയുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മയെന്നും കോടതി വിലയിരുത്തി.
നൂപുര്‍ ശര്‍മ്മ നബി വിരുദ്ധ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കിയെന്നും കോടതി ആരോപിച്ചു. അതേസമയം തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ജീവന് ഭീഷണിയെന്നും നൂപുര്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു.