Home News നഗ്ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു

നഗ്ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു

110
0
പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയതിന് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെമ്പൂര്‍ പൊലീസിലാണ് സംഘടന പരാതി നല്‍കിയത
താരത്തിന്റെ നഗ്‌ന ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികള്‍ ലഭിച്ചെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്‍വീറിന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്‍ജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിങിനെതിരെ മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ ഫോട്ടോകളിലൂടെ നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എന്‍ജിഒ ഭാരവാഹി പരാതിയില്‍ പറഞ്ഞു.നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു രണ്‍വീറിന്റെ വിവാദ ഫോട്ടോഷൂട്ട്. ഇതിനു ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറി. ‘ജമുലൃ’മാസികയ്ക്ക് വേണ്ടിയാണ് രണ്‍വീര്‍ നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയത്.
Previous articleഅത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്ക്;  നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല
Next article ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരും; യശ്വന്ത് സിന്‍ഹ