Home News ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി

107
0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. പ്രോസിക്യൂഷന്‍ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു , തെളിവുകള്‍ നശിപ്പിച്ചു എന്നീ ആരോപണങ്ങളില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി തള്ളുകയായിരുന്നു. കേസില്‍ തുടരന്വേഷണ റിപ്പോട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴായിരുന്നു വിചാരണ കോടതി തീരുമാനം. തെളിവുകളുടെ പിന്‍ബലമില്ലാതെയാണ് വിചാരണ കോടതിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചത്. എന്നാല്‍ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അതിലേക്ക് കടക്കുന്നില്ലെന്നും വിചാരണ കോടതി വ്യക്തമാക്കി.

 

Previous articleമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യത്തിലേക്ക്, സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങി ബിജെപി
Next articleകെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവിതരണം; ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി