Home News സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല; ഹൈക്കോടതയില്‍ ആവര്‍ത്തിച്ച് കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല; ഹൈക്കോടതയില്‍ ആവര്‍ത്തിച്ച് കേന്ദ്രം

174
0

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നല്‍കിയത്. ഡിപിആര്‍ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് അനുമതി. എന്നാല്‍ കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമാണ്.

പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സമൂഹികാഘാത പഠനത്തിനും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല.

സര്‍വേയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സാങ്കേതിക, സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ അനുമതി നല്‍കൂവെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സില്‍വര്‍ലൈന്‍ സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളില്‍ ആണ് കേന്ദ്രം മറുപടി നല്‍കിയത്.

Previous articleആശങ്ക തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,712 പേര്‍ക്ക് കോവിഡ്
Next articleനവവധു ഹെനയുടെ മരണം; ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്