സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പോകുന്നതിന് നിയന്ത്രണം. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 20 വര്‍ഷത്തെ ശൂന്യവേദന അവധി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമായി വെട്ടിക്കുറച്ചു.
5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും. സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ സര്‍വിസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുക്കുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് എതിരെ കടുത്ത നിയന്ത്രണവുമായി സര്‍ക്കാര്‍ എത്തിയത്.
പുതിയ സര്‍വീസ് ഭേദഗതി അനുസരിച്ച ഒരു സര്‍വീസ് കാലയളവില്‍ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി സര്‍ക്കാര്‍ അനുവദിക്കുക. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്.