കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ഉള്‍പ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘ഹൈക്കോടതിയുടെ ഉത്തരവ് കോളജുകളില്‍ നടപ്പാവില്ല. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാവുക.”- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ ഇന്ന് തുറന്നെങ്കിലും കൂടുതല്‍ പ്രതിഷേധവുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. എന്ത് സംഭവിച്ചാലും ഹിജാബ് മാറ്റില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥിനികള്‍. സ്കൂളുകള്‍ നേരത്തെ തുറുന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്.
ഉഡുപ്പി പിയു കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി.