ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12.30ന് ഗവര്‍ണറുമായി നിതീഷ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍.ഡി.എ വിട്ടാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു.
എന്‍ഡിഎ വിടുന്നതില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടെ യോഗം പറ്റ്നയില്‍ പുരോഗമിക്കുകയാണ്. മുന്നണി വിടാന്‍ യോഗത്തില്‍ ധാരണയായതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ബിഹാറില്‍ നിലവിലെ സ്ഥിതിയില്‍ സര്‍ക്കാരിനു മുന്നോട്ടുപോകാനാകില്ലെന്ന് ഒരു ബി.ജെ.പി നേതാവും വ്യക്തമാക്കിയിട്ടുണ്ട്.