Home News ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് സ്വർണം; രാജ്യത്തിന് അഭിമാനമായി നിഖാത് സറീൻ

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് സ്വർണം; രാജ്യത്തിന് അഭിമാനമായി നിഖാത് സറീൻ

178
0

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സറീനിന് സ്വർണം. വനിതകളുടെ 52 കിലോ വിഭാഗത്തിലാണ് ഇന്ത്യൻ താര൦ സ്വർണം നേടിയത്. എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്ക് തായ്‌ലാൻഡിന്റെ ജുതാമസ് ജിറ്റ്‌പോംഗിനെ പരാജയപ്പെടുത്തിയാണ് ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം സ്വർണം നേടിയിരിക്കുന്നത്. വനിതാ ലോക ബോക്‌സിംഗിൽ ഇന്ത്യ നേടുന്ന പത്താം സ്വർണമാണിത്.

നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബോക്‌സിംഗിൽ ഇന്ത്യയ്‌ക്ക് സ്വർണം ലഭിക്കുന്നത്. 2018 ൽ ഇന്ത്യയുടെ അഭിമാന താരം മേരി കോം ആയിരുന്നു ഈ വിഭാഗത്തിൽ സ്വർണം നേടിയത്. ലോക ബോക്‌സിംഗിൽ മേരി കോം ആറ് തവണ സ്വർണം നേടിയിട്ടുണ്ട്.

സെമിയിൽ ബ്രസീലിന്റെ കരോളിലയെ പരാജയപ്പെടുത്തിയായിരുന്നു നിഖാത് ഫൈനലിലെത്തിയത്. വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സറീൻ. മേരി കോം കൂടാതെ സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ കെസി എന്നിവരാണ് ലോക ബോക്‌സിംഗിൽ ഇതിന് മുമ്പ് സ്വർണം നേടിയ ഇന്ത്യൻ വനിതകൾ.

അന്താരാഷ്‌ട്ര ബോക്‌സിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ഇത്തവണ തുർക്കിയിലെ ഇസ്താംബൂളിലാണ് അരങ്ങേറിയത്. മെയ് എട്ടിന് തുടങ്ങിയ മത്സരം 20ന് അവസാനിക്കും.

Previous articleയുക്രൈൻ – റഷ്യ യുദ്ധം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകു൦; ഐക്യരാഷ്ട്രസഭ
Next articleരണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍