Home News തൊഴില്‍ സമയം നിശ്ചയിക്കും, ചിലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാകും; വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടുമായി കേന്ദ്രം

തൊഴില്‍ സമയം നിശ്ചയിക്കും, ചിലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാകും; വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടുമായി കേന്ദ്രം

71
0

ഡല്‍ഹി: രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിസന്ധി അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം തുടര്‍ന്നേക്കാം എന്ന വിലയിരുത്തലിലാണ് കേന്ദ്രം. പുതിയ വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങളില്‍ ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും.

ഇതിനായി കേന്ദ്രം നടപടികള്‍ ആരംഭിച്ചു. പോര്‍ചുഗലിലെ നിയമനിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്.നിലവില്‍ ഇന്ത്യയില്‍ വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല.

വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ ആര് വഹിക്കണം എന്നത് സംബന്ധിച്ചും വ്യവസ്ഥകള്‍ തയ്യാറാക്കണം. ഇതിനായുളല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വര്‍ക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നത്.

Previous articleആങ് സാന്‍ സ്യൂചി വീണ്ടും ജയിലിലേക്ക്; നാല് വര്‍ഷം തടവ് ശിക്ഷ
Next articleവിദ്യാഭ്യാസ പ്ലാറ്റഫോം ആയ അപ്ഗ്രേഡ് ഗുരുഗ്രാം ആസ്ഥാനമായുള്ള ടാലെന്റഡ്ജിനെ ഏറ്റെടുത്തു