രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുട എണ്ണത്തില്‍ നേരിയ കുറവ്. കഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 19,406 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവന്‍ മരണസംഖ്യ 5,26,649 ആയി ഉയര്‍ന്നു.
രാജ്യത്തെ ആകെ അണുബാധ നിരക്ക് 4,41,26,994 ആയി ഉയര്‍ന്നപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,35,364 ല്‍ നിന്ന് 1,34,793 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,928 പേര് രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,34,65,552 ആയി ഉയര്‍ന്നു.
ദേശീയ രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്. മൊത്തം 87.75 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ 3,91,187 ടെസ്റ്റുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി വാക്സിനേഷന് ക്യാമ്പയിന് കീഴില്‍ ഇതുവരെ 205.92 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്.