Home News നേപ്പാളിലെ വിമാന ദുരന്തം; മുഴുവന്‍ യാത്രക്കാരും മരിച്ചു; 21 മൃതദേഹം കണ്ടെത്തി

നേപ്പാളിലെ വിമാന ദുരന്തം; മുഴുവന്‍ യാത്രക്കാരും മരിച്ചു; 21 മൃതദേഹം കണ്ടെത്തി

170
0

നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തിലെ 21 യാത്രക്കാരുടെയും മൃതദേഹം ലഭിച്ചു. നേപ്പാള്‍ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. താര എയര്‍സിന്റെ 9 എന്‍എഇടി വിമാനമാണ് തകര്‍ന്ന് വീണത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് മാത്രം ഉള്ളപ്പോഴാണ് വിമാനം തകര്‍ന്നു വീണത്.

മസ്താങ് ജില്ലയിലെ തസാങ്2 സനോസ്വെയറിലാണ് വിമാനം തകര്‍ന്നു വീണത്. മലയുടെ 14,500 അടി ഉയരത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ ചിതറിയതായി പൊലീസ് പറഞ്ഞു.

കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകും. നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് ഇന്ത്യക്കാരായ യാത്രക്കാര്‍. വിമാനം തകര്‍ന്ന നിലയില്‍ കണ്ട വിവരം പ്രദേശവാസികള്‍ സൈന്യത്തെ അറിയിക്കുകയായിരുന്നു.

Previous articleശ്രീനാഥ് ഭാസിയും അര്‍ജുന്‍ അശോകനും നായകന്മാരാകുന്ന ആന്റപ്പന്‍ വെഡ്‌സ് ആന്‍സി; നിര്‍മ്മാതാക്കളായി ഈ ഹിറ്റ് സംവിധായകര്‍
Next articleഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പില്‍ സന്ദേശം അയക്കാം