Home News മോശം അനുഭവം,  ഇനി തായ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

മോശം അനുഭവം,  ഇനി തായ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

53
0
തായ് എയര്‍വേസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്‌സിന്റെ സര്‍വീസിനെതിരെ നടി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. തന്റെ ബാഗ് വിമാനത്തില്‍ വെച്ച് കാണാതായി. ഇക്കാര്യം ഉന്നയിച്ചപ്പോള്‍ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ എഴുതി.
ഇനി തന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‌സ് ഉപയോഗിക്കില്ലെന്നും താരം വ്യക്തമാക്കി. തായ് എയര്‍വേയ്‌സിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞിരിക്കുന്നത്. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്‌സിന്റെതെന്നും നസ്രിയ കുറിച്ചു.
Previous articleചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്; ആശങ്കയോടെ ഇന്ത്യ
Next articleലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പുമായി സിപിഐ