Home News നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല

നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല

137
0
Congress leader Rahul Gandhi speaks during the party's 'Nav Sankalp Shivir', in Udaipur. Photo: PTI

നാഷണൽ ഹെറാൾഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. രാഹുൽ രാജ്യത്തില്ലെന്നും വിദേശയാത്രയിലാണെന്നുമാണ് നേതാവുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങൾ അറിയിച്ചത്. രാഹുൽ ജൂൺ 5 ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നും അന്ന് ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 8ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രസ്താവിച്ചിരിക്കുന്നത്.

2012 നവംബറില്‍ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്. ജവഹർലാൽ നെഹ്‌റു 1937ൽ സ്ഥാപിച്ച നാഷ്ണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. കേസില്‍ 2015ല്‍ പട്യാല കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.

Previous articleഹാർദിക് പാട്ടേൽ ഇന്ന് ബിജെപിയിൽ ചേരും; ഗുജറാത്ത് ബിജെപി പ്രവർത്തകർക്കിടയിൽ അമർഷം
Next articleഒസാമ ബിൻ ലാദന്റെ ഫോട്ടോ ഓഫീസിൽ സ്ഥാപിച്ചു ആരാധന; യുവാവിനെ സസ്പെൻഡ് ചെയ്തു