Home News സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് 

സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് 

118
0
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ആറ് മണിക്കൂര്‍ സമയമായിരുന്നു ഇ ഡിയുടെ ചോദ്യംചെയ്യല്‍.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന.
ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇന്നും ഇ.ഡി ആസ്ഥാനത്ത് ഒരുക്കും. യങ് ഇന്ത്യ കമ്പനി എ ജെ എല്ലിന്റെ സ്വത്ത് ഏറ്റെടുത്തത് ചട്ടങ്ങള്‍ പാലിച്ചാണോ ? കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ഒരു കോടി വയ്പ എടുത്തത് രേഖകളില്‍ മാത്രമാണോ തുടങ്ങിയ കാര്യങ്ങള്‍ ഇന്നലെ ചോദിച്ചറിഞ്ഞു
സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാര്‍ലമന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിലും പ്രതിഷേധിക്കാനാണ് തീരുമാനം.
Previous articleഅഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ ഭൂചലനം ; 5.4 തീവ്രത രേഖപ്പെടുത്തി
Next articleവടകര കസ്റ്റഡി മരണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വീണ്ടും നിര്‍ദ്ദേശം