Home News നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 23ന് ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്, 23ന് ഹാജരാകണം

154
0

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇ.ഡിയുടെ സമന്‍സ്. ഈ മാസം 23ന് ഹാജരാകാനാണ് നിര്‍ദേശം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെതന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു.

ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടിന് ഹാജരാകാനാണ് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് 13-ന് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചിരിക്കുകയാണ്

അതേ സമയം, രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുപ്പ് നടക്കുന്ന ജൂണ്‍ 13ന് രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്

 

Previous articleആശങ്കയില്‍ രാജ്യം; പ്രതിദിന കോവിഡ് രോഗികള്‍ 8000 കടന്നു
Next articleഇന്ന് മാധ്യമങ്ങളെ കാണില്ല’; ദേഹാസ്വസ്ഥ്യമെന്ന് സ്വപ്ന സുരേഷ്