Home News നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുൽ ​ഗാന്ധി ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാ​ജരാകും; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുൽ ​ഗാന്ധി ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാ​ജരാകും; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

175
0

നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്റെ മുന്നിൽ ഹാജരാകും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കും മകൻ രാഹുൽ ​ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാർ നെഹ്റു കുംടുംബത്തെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുന്നിൽ ഹാജരാകുക. രാഷ്‌ട്രീയമായി മോദി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് വേട്ടയാടല്‍ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കോൺ​ഗ്രസ് രാജ്യത്തെ വിവിധ ഇടങ്ങളിലെ ഇഡി ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തുന്നത്.

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും, എം പിമാരും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും. അതേസമയം, കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പോലീസിന്റെ ഈ വിലക്ക് ലംഘിച്ചാവും കോൺ​ഗ്രസ് പ്രതിഷേധങ്ങളു‍ടെ ഉടമ്പടിയോടെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇഡിയ്‌ക്ക് മുന്നിലെത്തുക. കേരളത്തിലും ഇഡി ഓഫീസുകളിലേയ്‌ക്ക് കോൺ​ഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കൊറോണ പോസിറ്റീവ് ആയതോടെ കേസിൽ ഹാജരാകാൻ സാവകാശം തേടിയിരുന്നു. ഇത് ഇഡി അംഗീകരിച്ചു.

Previous articleഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷനാകും
Next articleമുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ: കനത്ത സുരക്ഷ, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം