Home News 130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താന്‍; പ്രധാനമന്ത്രി

130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താന്‍; പ്രധാനമന്ത്രി

213
0

130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു, മോദി പറഞ്ഞു.
‘ഇന്ത്യയിലെ റിമോട്ട് ഏരിയകളിലടക്കം ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. 2014ന് മുന്‍പുള്ള കാലഘട്ടം എങ്ങനെയായിരുന്നെന്ന് മറക്കരുത്. ഇന്നത്തെ ഭരണത്തിന്റെ പ്രസക്തി അപ്പോഴേ നിങ്ങള്‍ക്ക് മനസിലാകൂ. കൊള്ളയും അഴിമതിയും കുംഭകോണങ്ങളും സ്വജനപക്ഷപാതവും മാത്രമായിരുന്നു അന്ന് രാജ്യത്തുണ്ടായിരുന്നത്.

സഹോദരങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ലക്ഷ്യം. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന് അഴിമതിയോട് സഹിഷ്ണുതയില്ല. 2014 വരെ ദേശസുരക്ഷ തന്നെ ഭീഷണി ആയിരുന്നു. എന്നാല്‍ ഇന്ന് മിന്നലാക്രമണങ്ങളുടെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യയുടെ വിദേശനയത്തില്‍ വലിയ മാറ്റമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഇന്ത്യ നിസഹായയല്ല. ഒരു രാജ്യവുമായും ഇന്ത്യക്ക് നിര്‍ബന്ധിച്ച് ചങ്ങാത്തം കൂടേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഷിംലയില്‍ നടന്ന ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് സര്‍ക്കാരിന് അഴിമതി അവിഭാജ്യ ഘടകമായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യം എങ്ങനെയാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ജനങ്ങള്‍ കണ്ടു. ഇപ്പോള്‍, ജന്‍ധന്‍ യോജന, ഉജ്വല യോജന, സ്വച്ഛ് ഭാരത് അഭിയാന്‍, ആയുഷ്മാന്‍ ഭാരത് എന്നിവയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

Previous articleതൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് പരിശോധിക്കുന്നു
Next articleകേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്