Home News ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

128
0
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്, വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചോപ്രയ്ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നിയമകാര്യ മന്ത്രി കിരണ്‍ റിജ്ജുജു, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവരും നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നിട്ടുണ്ട്.
അഞ്ജു ബോബിജോര്‍ജിന് ശേഷം ഇന്ത്യക്ക് ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ കിട്ടുന്ന ആദ്യമെഡലാണ് നീരജ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നും ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ പുരുഷനെന്ന നേട്ടവും നീരജ് സ്വന്തമാക്കി.
ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.
Previous articleയുഎഇയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
Next articleനഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല; ലിനുവിന്റെ പ്രസ്താവനയ്ക്കെതിരെ അല്‍ഫോണ്‍സ് ജോസഫ്