Home News നാഗാലാന്‍ഡ് വെടിവയ്പ്പ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

നാഗാലാന്‍ഡ് വെടിവയ്പ്പ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

280
0

നാഗാലാന്‍ഡ് വെടിവയ്പ്പില്‍ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിന് ഇടയില്‍ സുരക്ഷാ സേനയ്ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു.

സ്പെഷ്യല്‍ ഫോഴ്‌സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രദേശ വാസികള്‍ക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിര്‍ത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സുരക്ഷസേനയുടെ ഇരുപത്തിയൊന്നാം സെപ്ഷ്യല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.

 

Previous articleബെല്‍ജിയത്തില്‍ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
Next articleതെലങ്കാനയിലെ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു