Home News നാഗാലാന്‍ഡ് വെടിവെയ്പ്പ്; സുരക്ഷസേനയ്ക്ക് എതിരെ സ്വമേധയ കേസെടുത്ത് പൊലീസ്

നാഗാലാന്‍ഡ് വെടിവെയ്പ്പ്; സുരക്ഷസേനയ്ക്ക് എതിരെ സ്വമേധയ കേസെടുത്ത് പൊലീസ്

94
0

കൊഹിമ : നാഗാലാന്‍ഡ് സുരക്ഷസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്‍ഡ് പൊലീസ്. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ അസം റൈഫിള്‍സ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണവും ഉണ്ടായിരുന്നു.

സുരക്ഷസേനയുടെ ഇരുപത്തിയൊന്നാം സെപ്ഷ്യല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു. വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകയാണ്. മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. ഈ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു.

Previous articleകാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Next articleകൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ യുവതിയെ പീഡിപ്പിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്