Home News നിരായുധരായ തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു; നാഗാലാന്‍ഡ് വെടിവെയ്പില്‍ സുരക്ഷസേനയ്‌ക്കെതിരെ ഡിജിപി റിപ്പോര്‍ട്ട്

നിരായുധരായ തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു; നാഗാലാന്‍ഡ് വെടിവെയ്പില്‍ സുരക്ഷസേനയ്‌ക്കെതിരെ ഡിജിപി റിപ്പോര്‍ട്ട്

68
0

ന്യൂഡല്‍ഹി: നാഗാലാന്‍ഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷസേനയെ പ്രതിക്കൂട്ടിലാക്കി ഡി ജി പിയുടെ റിപ്പോര്‍ട്ട്. പരിശോധന നടത്താതെയാണ് സേന നാട്ടുകാര്‍ക്ക് നേരെ വെടിവച്ചത്. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെ പകല്‍ വെളിച്ചത്തില്‍ വെടിവച്ചുവെന്നും ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം വെടിവെപ്പില്‍ സംസ്ഥാനത്ത് പ്രതിഷേധം പുകയുകയാണ്. വെടിവെപ്പുണ്ടായ മോണ്‍ ജില്ല ഉള്‍പ്പെടെ രണ്ട് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്സ്പ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങള്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

Previous articleകത്രീന-വിക്കി വിവാഹം; അതിഥികള്‍ എത്തി തുടങ്ങി, രഹസ്യകോഡ് ഉളളവര്‍ക്ക് മാത്രം പ്രവേശനം
Next articleരാജ്യത്ത് ആദ്യമായി ഒമിക്രോൺ ബാധിച്ച ബെംഗളൂരു ഡോക്ടറുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്