നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 30 സൈനികര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ 50 സാക്ഷികളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല.
ഡിസംബര്‍ 4 ന് തിരു-ഓട്ടിങ്ങ് ഗ്രാമത്തിന് ഇടയിലുള്ള പ്രദേശത്താണ് സുരക്ഷാ സേന വെടിവയ്പ്പ് നടത്തിയത്. വിഘടനവാദികള്‍ക്കെതിരായ തിരച്ചിലിനിടെ സുരക്ഷാസേനയുടെ വാഹനങ്ങള്‍ പ്രദേശവാസികള്‍ കത്തിച്ചതിനു പിന്നാലെയാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുടെ സംഘം സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.