Home News ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും; സേവനങ്ങള്‍ അതിവേഗത്തില്‍ ലഭിക്കുമെന്ന് മന്ത്രി

ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും; സേവനങ്ങള്‍ അതിവേഗത്തില്‍ ലഭിക്കുമെന്ന് മന്ത്രി

161
0

ഈ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതോടെ നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇഗവേണന്‍സ് പരിഹാരങ്ങള്‍ സംബന്ധിച്ച് ഇര്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പും നല്‍കുന്ന മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതോടൊപ്പം ഈ സേവനങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ആവശ്യമായ ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

 

Previous articleജനങ്ങള്‍ കൊല്ലപ്പെടുന്നു, എന്നാല്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണ്; മോദിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി
Next articleപോപ്പുലര്‍ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു